കോഴിക്കോട് ഫെസ്റ്റ് 2023 സംഘടിപ്പിച്ചു


ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ പതിനാലാം വാർഷികം കോഴിക്കോട് ഫെസ്റ്റ് 2023 എന്ന പേരിൽ സംഘടിപ്പിച്ചു. സഗയയിലെ കെസിഎ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ബഹ്‌റൈൻ പാർലിമെന്റ് സെക്കന്റ്‌ ഡെപ്യൂട്ടി സ്പീക്കർ അഹ്‌മദ്‌ അബ്ദുൽ വാഹിദ് ഖരാത്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജോണി താമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ , ഗ്ലോബൽ അരാട്കോ മാനേജിങ്ങ് ഡയറക്ടർ രഞ്ജീവ് ലക്ഷ്മൺ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻമാൻ എബ്രഹാം ജോൺ, ഐ മാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മോനി ഒടി കണ്ടത്തിൽ, ബഷീർ അമ്പലായി, രാജു കല്ലുംപുറം, ഷെമിലി പി ജോൺ തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുരം നന്ദിയും രേഖപ്പെടുത്തി. ഫൈസൽ എഫ് എമും, സന്ധ്യാ രാജേഷും അവതരകാരായിരുന്നു. ബാലവേദി  കുട്ടികളുടെ ഒപ്പന, ഡാൻസ്, ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിലുള്ള ക്ലാസ്സിക്കൽ സിനിമാറ്റിക് ഡാൻസുകൾ , ഒപ്പന, കരോക്കേ പാട്ടുകൾ,ചാക്യാർ കൂത്ത്, നാടക സംവിധായകൻ രമേശ്‌ ബേബി കുട്ടൻ അണിയിച്ചൊരുക്കിയ 'പറയി പെറ്റ പന്തിരുകുലം' എന്ന നാടകം തുടങ്ങിയവയും അരങ്ങേറി.

article-image

a

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed