ഐവൈസിസി ട്യൂബ്‌ളി-സൽമാബാദ് ഏരിയാ കമ്മിറ്റി രൂപീകരിച്ചു


ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് വാർഷിക പുനസംഘടനയുടെ ഭാഗമായി വിവിധ ഏരിയകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് കൺവെൻഷനും മെമ്പർഷിപ്പ് കാംപെയിനും ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട്  ട്യൂബ്‌ളി-സൽമാബാദ് ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ വൈസ് പ്രസിഡന്റ് നവീൻ ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.ഫൈസൽ അലി അക്ബർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഐ വൈ സി സി ദേശീയ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, എന്നിവർ ആശംസകൾ  നേർന്നു.

ട്യൂബ്‌ളി-സൽമാബാദ് ഏരിയാ കമ്മറ്റിയുടെ 2023 - 24 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് : സാദത്ത് കരിപ്പാക്കുളം, സെക്രട്ടറി : സലീം അബു താലിബ് , ട്രഷറർ : ആഷിഖ് ഷാജഹാൻ , വൈസ് പ്രസിഡന്റ് : സുബിൻ പി, ജോയിന്റ് സെക്രട്ടറി : ജമീൽ കണ്ണൂർ ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങൾ: ഏബൽ തോമസ് , ജിതിൻ കൊല്ലം, സെബി പുള്ള്, ഫൈസൽ അലി അക്ബർ, ഷംസീർ വടകര ദേശീയ കമ്മറ്റി അംഗങ്ങൾ : രഞ്ജിത്ത് പി എം, ബിനു പുത്തൻപുരയിൽ, നവീൻ ചന്ദ്രൻ, ഷാഫി വയനാട് എന്നിവരെ തെരഞ്ഞെടുത്തു. 

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed