ബഹ്റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സാമ്പത്തിക സഹായം നൽകി


ബഹ്റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഏറ്റെടുത്ത് സിഎ കോഴ്സിന് പഠിപ്പിക്കുന്ന നിർധന പെൺകുട്ടിയുടെ സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഘഡുവായ എഴുപ്പത്തിയഞ്ചായിരത്തോളം രൂപ ഹൊസങ്കടി ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറി. പ്രസിഡണ്ട് സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അസീസ് ഹാജി സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി അസീസ് മരിക്കെ പരിപാടി ഉത്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, കെ എം സി സി നേതാക്കളായ ഹനീഫ് ഉപ്പള, അലി ബംബ്രാണ, ബാവ ഹാജി പുത്തൂർ, അബ്ദുല്ല പുത്തൂർ, അബ്ബാസ് ഉദുമ, ലീഗ് നേതാക്കളായ അബ്ദുല്ല കജ, മൂസ ദുബൈ, എം എസ് എഫ് നേതാക്കളായ അൻസാർ വൊർക്കാടി, ബിലാൽ ആരിക്കാടി എന്നിവർ സംബന്ധിച്ചു.

article-image

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed