ബഹ്റൈൻ പ്രവാസി നിര്യാതനായി

കോഴിക്കോട് വടകര സ്വദേശി കീഴൽമുക്ക് മുടപ്പിലാവിൽ വേണു കല്ലായിൽ ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. എയർമെക്ക് കമ്പനിയിൽ ജീവനക്കാരനായിരുന്ന പരേതന് 60 വയസായിരുന്നു പ്രായം. പരേതനായ പത്മനാഭൻ നമ്പ്യാരുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: സുരഭി, സുവർണ. മരുമക്കൾ: പ്രശാന്ത് ആർ. നായർ, വിജയകുമാർ. മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനായി ബഹ്റൈൻ പ്രതിഭ, ബി.കെ.എസ്.എഫ് എന്നീ സംഘടനകളാണ് വേണ്ട സഹായങ്ങൾ ചെയ്തത്.
a