വോയ്‌സ് ഓഫ് ആലപ്പി ബഹ്റൈൻ ധനസഹായം നൽകി


ഡിസംബർ 27 ന് ബഹ്‌റൈനിൽ വച്ച് മരണപ്പെട്ട രാജീവിന്റെ കുടുംബത്തിന് വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച നാല് ലക്ഷത്തി മുപ്പതിനാലായിരത്തി അറുന്നൂറ്റി എഴുപത് രൂപയുടെ ധനസഹായം നൽകി. പരേതന്റെ നാടായ ചെങ്ങന്നൂർ ചെറിയനാട് നടന്ന ലളിതമായ ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി അനിൽ യു. കെ സഹായം രാജീവിന്റെ അച്ഛന് കൈമാറി. വെൺമണി സബ് ഇൻസ്‌പെക്ടർ ജോയ് മത്തായി, വോയ്‌സ് ഓഫ് ആലപ്പി ഏരിയ ഗ്രൂപ്പ് കോർഡിനേറ്റർ അനൂപ് മുരളീധരൻ, ഹമദ് ടൗൺ ഏരിയ സെക്രട്ടറി ശിവജി ശിവദാസൻ, അഭിലാഷ് മണിയൻ എന്നിവർ സന്നിഹിതരായിരുന്നു.  വോയ്‌സ് ഓഫ് ആലപ്പിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന രാജീവ് സ്ട്രോക്ക് സംഭവിച്ച് അബോധാവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുകയും, പെട്ടെന്ന് മരണപ്പെടുകയുമായിരുന്നു. മുപ്പത് വയസ് മാത്രമായിരുന്നു പ്രായം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി  കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ച കൂട്ടായ്‌മ, എട്ട് ഏരിയ കമ്മറ്റികളുടെയും സഹകരണത്തോടെയാണ് സഹായധനം സമാഹരിച്ചത്.  ഒന്നരവയസുള്ള ഏക മകന്റെ പേരിൽ സ്ഥിരനിക്ഷേപം നടത്താനായി തുക ഉപയോഗിച്ചതായി ഭാരവാഹികൾ അറിയിച്ചു.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed