ഗാന്ധിയൻ ദർശനങ്ങൾ സമാധാനം സ്ഥാപിക്കുവാൻ ഏക മാർഗ്ഗം -ഒഐസിസി

ഗാന്ധിയൻ ദർശനങ്ങൾ ജീവിതത്തിൽ പകർത്തുകയും, അതിന്റെ പ്രചാരകരായി മാറുക എന്നതാണ് സമാധാനം സ്ഥാപിക്കാൻ ഉള്ള മാർഗ്ഗം എന്ന് ഒഐസിസി ദേശീയ കമ്മറ്റി നടത്തിയ മഹാത്മാ ഗാന്ധിയുടെ എഴുപത്തിയഞ്ചമത് രക്തസാക്ഷിത്വ ദിന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ജില്ലാ പ്രസിഡന്റ്‌മാരായചെമ്പൻ ജലാൽ,ജി ശങ്കരപിള്ള, നസിം തൊടിയൂർ, ഷിബു എബ്രഹാം,ഫിറോസ് അറഫ,ദേശീയ കമ്മറ്റി അംഗം ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ പ്രസംഗിച്ചു.
a