ബഹ്‌റൈനിൽ ഖിയാമുൽ ലൈൽ നിസ്കാരത്തിനും ഇതികാഫിനും അനുമതി; കർശന നിയന്ത്രണങ്ങൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ച്, റമദാനിലെ അവസാന പത്തുദിനങ്ങളിൽ പള്ളികളിൽ ഖിയാമുൽ ലൈൽ നിസ്കാരത്തിനും ഇതികാഫിനും സുന്നി എൻഡോവ്‌മെന്റ് ഡയറക്ടറേറ്റ് അനുമതി നൽകി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി കർശനമായ നിബന്ധനകളോടെയാണ് ഈ അനുമതി നൽകിയിരിക്കുന്നത്. ഖിയാമുൽ ലൈൽ നിസ്കാരത്തിന്റെ സമയം 60 മിനിറ്റിൽ കൂടാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
തറാവീഹ്, ഖിയാമുൽ ലൈൽ നിസ്കാരങ്ങൾക്ക് പള്ളിക്ക് പുറത്തുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്. പള്ളിക്കകത്തെ ശബ്ദസംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദ്ദേശമുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭരണാധികാരികൾക്കും അതിർത്തികളിൽ കാവൽ നിൽക്കുന്ന സൈനികർക്കും വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് ഇമാമുമാരോട് അധികൃതർ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ സമാധാനവും സുരക്ഷയും നിലനിർത്താൻ എല്ലാവരും ഈ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
dfgg


