മനാമയിൽ ഇറാൻ ആക്രമണം: വീടിന് കേടുപാടുകൾ പറ്റിയതായി അഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് തലസ്ഥാനമായ മനാമയിലെ ഒരു വീടിനും സമീപത്തെ കെട്ടിടങ്ങൾക്കും തീപിടിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മനാമയിലെ ജനവാസ മേഖലയെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിലാണ് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചത്.

സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതർ വിലയിരുത്തുകയാണ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed