ബികെഎസ് വനിതാവേദിയ്ക്ക് പുതിയ ഭാരവാഹികൾ

ബഹ്റിൻ കേരളീയ സമാജം വനിതാവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മോഹിനി തോമസ് പ്രസിഡണ്ടായും, നിമ്മി റോഷൻ ജനറൽ സെക്രട്ടറിയായുമുള്ള പുതിയ കമ്മിറ്റിയിൽ അനിത തുളസി, ജോബി ഷാജൻ, രചന അഭിലാഷ്, സിൻഷ വിതേഷ്, മസീജ താരീഖ്, ധന്യ ശ്രീലാൽ, ഷീജ നടരാജ്, ഇന്ദിര വിശ്വനാഥൻ, സാരംഗി ശശി, പ്യാരി വിനോദ്, സോണി സതീഷ്, വിദ്യാ വൈശാഖ്, കീർത്തി സാജൻ എന്നിവരാണ് അംഗങ്ങൾ.
വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഫെബ്രവരി 3ന് വെള്ളിയാഴ്ച്ച വൈകീട്ട് 7.30ന് പരീക്ഷാകാലത്ത് കുടുംബാന്തരീക്ഷത്തിലുള്ള പിരിമുറുക്കം കുറയ്ക്കുന്നതിനായി" Over coming exam activity" എന്ന വിഷയത്തെ ആസ്പദമാക്കി ടോക് ഷോ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമാജം പിവിആർ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ കൺസൽട്ടന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ദീപ്തി പ്രസാദ് പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 33649603 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ോ