അഭയകേന്ദ്രങ്ങളിൽ പ്രഭാതഭക്ഷണം എത്തിച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ വിവിധ അഭയകേന്ദ്രങ്ങളിൽ (Shelters) കഴിയുന്നവർക്കായി പ്രഭാതഭക്ഷണ വിതരണവുമായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (RHF). ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി പ്രവർത്തിക്കുന്ന ഏഴ് അഭയകേന്ദ്രങ്ങളിലാണ് ഫൗണ്ടേഷനിലെ ജീവനക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ഭക്ഷണമെത്തിച്ചത്.
ഫൗണ്ടേഷന്റെ കീഴിലുള്ള 'ബഹ്‌റൈൻ ചാരിറ്റി സെന്ററി'ന്റെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. ചാരിറ്റി സെന്ററിൽ നിന്ന് പരിശീലനം സിദ്ധിച്ച അമ്മമാരും കുട്ടികളും ചേർന്നാണ് ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്നത് എന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും മാനുഷിക സേവനങ്ങളുടെ ഭാഗമാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബഹ്‌റൈൻ കടന്നുപോകുന്ന ഈ നിർണ്ണായക ഘട്ടത്തിൽ ഐക്യദാർഢ്യവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വ്യക്തമാക്കി. വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് സഹായപ്രവർത്തനങ്ങൾ വിപുലമാക്കാനാണ് ഫൗണ്ടേഷന്റെ തീരുമാനം.
dsds
asdsa
asdads


