ബഹ്റൈൻ മഹാത്മാഗാന്ധി കൾചറൽ ഫോറം മഹാത്മാഗാന്ധിയുടെ 75ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ബഹ്റൈൻ മഹാത്മാഗാന്ധി കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. സർവമത പ്രാർഥന, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിച്ചു. പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ചു. ബഹുസ്വര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടങ്ങൾക്ക് ഈ ഓർമദിനം കരുത്തുപകരട്ടെയെന്ന് യോഗം അഭിപ്രായപ്പെട്ടു. മുൻ പ്രസിഡന്റുമാരായ അഡ്വ. പോൾ സെബാസ്റ്റ്യൻ, ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല, വിനോദ് ഡാനിയേൽ, അജിത് കുമാർ എന്നിവർ സംസാരിച്ചു. തോമസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. അജി ജോർജ്, വിനോദ്, അഷറഫ്, മുജീബ്, ജോർജ് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ോ