ഇറാൻ ആക്രമണം: ബഹ്‌റൈൻ വിദേശകാര്യമന്ത്രിയെ സന്ദർശിച്ച് അമേരിക്കൻ സ്ഥാനപതി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ബഹ്‌റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റെഫാനി ഹാലെറ്റും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രാലയ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.

ബഹ്‌റൈനിലെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷാ ഭീഷണികളെ നേരിടാൻ ബഹ്‌റൈനും അമേരിക്കയും ഒന്നിച്ച് നിൽക്കുമെന്ന് കൂടിക്കാഴ്ചയിൽ ഉറപ്പുനൽകി. ബഹ്‌റൈന്റെ പരമാധികാരത്തെ സംരക്ഷിക്കുമെന്നും സമഗ്ര സുരക്ഷാ സംയോജന-സമൃദ്ധി കരാർ (C-SIPA) പ്രകാരമുള്ള എല്ലാ പിന്തുണയും അമേരിക്ക വാഗ്ദാനം ചെയ്യുകയും ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർ നടപടികളെക്കുറിച്ചും ഇരുരാജ്യങ്ങളും ആശയവിനിമയം നടത്തി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed