ചില്‍ഡ്രന്‍സ്‌ പാര്‍ലമെന്‍റ് രൂപീകരിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍


കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി  ചില്‍ഡ്രന്‍സ്‌  പാര്‍ലമെന്‍റ് രൂപീകരിച്ചു. ചില്‍ഡ്രന്‍സ്‌  വിംഗ് കണ്‍വീനര്‍ അനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച രൂപീകരണ യോഗത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ പരിപാടി ഉത്‌ഘാടനം ചെയ്തു.  കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം  ചില്‍ഡ്രന്‍സ്‌  പാര്‍ലമെന്റിനെ സംബന്ധിച്ച് വിഷയാവതരണം നടത്തി.  തുടര്‍ന്ന് കുട്ടികളുമായി നടന്ന സംവാദത്തിനു ശേഷം ചില്‍ഡ്രന്‍സ്‌ പാര്‍ലമെന്‍റ് ക്യാബിനറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

article-image

സ്പീക്കര്‍ : ലക്ഷ്മി അനോജ്, ഡെപ്യൂട്ടി സ്‌പീക്കർ : സന ഫാത്തിമ, പ്രൈം മിനിസ്റ്റർ : മുഹമ്മദ് യാസീൻ, ഡെപ്യൂട്ടി  പ്രൈം മിനിസ്റ്റർ : അബൂബക്കർ മുഹമ്മദ്, ഫൈനാൻസ് മിനിസ്റ്റർ : അമൃതശ്രീ ബിജു, എഡ്യൂക്കേഷൻ മിനിസ്റ്റർ : മിഷേൽ പ്രിൻസ്, എന്റർടൈൻമെന്റ് & കൾച്ചറൽ മിനിസ്റ്റർ - ദേവിക അനിൽ, സ്പോർട്സ് മിനിസ്റ്റർ: റെമിഷ പി. ലാൽ എന്നിവരാണ് ക്യാബിനറ്റ് അംഗങ്ങൾ. കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ , അസിസ്റ്റന്റ് ട്രെഷറർ ബിനു കുണ്ടറ എന്നിവർ ആശംസകൾ അറിയിച്ചു. കോ-ഓർഡിനേറ്റർ ജ്യോതി പ്രമോദ്  നിയന്ത്രിച്ച യോഗത്തിനു  കോ-ഓർഡിനേറ്റർ കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തി. 

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed