ദേശീയ ദിനത്തിൽ സമൂഹ ചിത്രരചനയുമായി ബഹ്റൈൻ കേരളീയ സമാജം

ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹറൈൻ കേരളീയ സമാജം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഹ്റൈൻ ഭരണാധികാരികളോടുള്ള ആദരസൂചകമായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, പ്രധാനമന്ത്രിയും കിരീടാവാകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലിഫ എന്നിവരുടെ പെയിന്റിങ്ങാണ് പോപ്പ് അപ്പ് ആർട്ടിലുടെ സമാജത്തിൽ ആവിഷ്ക്കരിച്ചത്. ബഹ്‌റൈൻ നാഷണൽ ഡേ യുടെ ദിനത്തിൽ സമാജം ചിത്രകലാ ക്ലബ് സംഘടിപ്പിച്ച പോപ്പ് ആര്ട്ട് ചിത്രങ്ങൾ സമാജം കവാടത്തിനു ഇരു വശങ്ങളിലുമായാണ് ചിത്രീകരിച്ചത്.
ബഹ്‌റൈൻ മുൻ പ്രവാസിയും, ചിത്രകാരനുമായ ഹീരാ ജോസഫ് നേതൃത്വം നൽകിയ സമൂഹ ചിത്ര രചനയിൽ ഹരീഷ് മേനോൻ , വിനു രെഞ്ചു , ബിജു എം സതീഷ്, റാണി രഞ്ജിത്, ജയരാജ് ശിവ തുടങ്ങി 30 ൽ -പരം കലാകാരൻമാർ 6- മണിക്കൂർ കൊണ്ടാണ് രണ്ടു ചിത്രങ്ങളും പൂർത്തീകരിച്ചത്. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പോപ്പ് ആർട്ട് ഉദ്ഘാടനം ചെയ്തു . കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക് ആശംസകൾ അറിയിച്ചു
ോ