വൈദ്യുതി മീറ്ററുകളിൽ കൃത്രിമം; ബഹ്റൈൻ വൈദ്യുതി വകുപ്പിലെ കരാർ ജീവനക്കാരന് നേരെ അന്വേഷണം

വേനൽകാലത്ത് ഏഴായിരത്തോളം വൈദ്യുതി മീറ്ററുകളിൽ കൃത്രിമം നടത്തി അധിക ബിൽ ഈടാക്കിയെന്ന പരാതിയിൽ നാൽപത് വയസുകാരനായ ഈജിപ്ത് സ്വദേശി അന്വേഷണം നേരിടുന്നു. വൈദ്യുതി വകുപ്പിന്റെ കീഴിൽ കരാർ ജീവനക്കാരനാണ് ഇയാൾ.നേരിട്ട് പോയി റീഡിങ്ങ് എടുക്കാതെ ഓൺലൈൻ വഴി അക്കൗണ്ടുകളുടെ പാസ് വേർഡുകൾ കണ്ടെത്തിയായിരുന്നുവത്രെ ഇയാൾ ബില്ലുകൾ ഉണ്ടാക്കിയിരുന്നത്.അധിക ബില്ലിന്റെ പേരിൽ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സതേൺ ഗവർണറേറ്റ്, നോർത്തേൺ ഗവർണറേറ്റ്, മുഹറഖ് ഗവർണറേറ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവുമധികം പരാതികൾ ഉയർന്നത്.
ോ