അനധികൃത തൊഴിൽ: നാല് ലക്ഷത്തി ഒമ്പതിനായിരം ദിനാർ പിഴയീടാക്കി എൽഎംആർഎ


2022ന്റെ ആദ്യത്തെ ഒമ്പത് മാസത്തിനുള്ളിൽ രാജ്യത്ത് അനധികൃതമായി ജോലി നൽകിയതിന്റെ പേരിൽ 1600 ഓളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സി ഇ ഒ നൗഫ് അബ്ദുൽ റഹ്മാൻ ജംഷീർ അറിയിച്ചു. ഇതിൽ 631 എണ്ണം മതിയായ രേഖകളില്ലാതെ ജോലിനൽകിയവരുമായി ബന്ധപ്പെടതാണ്. അതേ സമയം 977 നിയമലംഘനങ്ങൾ കണ്ടെത്തയത് തൊഴിൽ നിയമം തെറ്റിച്ച തൊഴിലാളികളുടെ ഇടയിൽ നടത്തിയ പരിശോധനയിലാണ്. ഈ നിയമലംഘനങ്ങളിലൂടെ ആകെ നാല് ലക്ഷത്തി ഒമ്പതിനായിരം ദിനാറാണ് പിഴയായി ഈടാക്കിയത്. 570 കേസുകളാണ് അനധികൃത തൊഴിൽ എടുത്തതിന്റെ പേരിൽ നിയമനടപടികൾക്ക് വിധേയമായത്.

article-image

ആകെ 18000 പരിശോധനകളാണ് ഈ കാലയളവിൽ രാജ്യത്ത് ഉടനീളം നടന്നത്. വിവിധ മന്ത്രാലയങ്ങളുമായി ചേർന്ന് 185 ഓളം ജോയിന്റ് ഇൻസ്പെക്ഷനും, നാഷണാലിറ്റി, പാസ്പോർട്സ് ആന്റ് റെസിഡൻസ് അഫയേർസുമായി ചേർന്ന് 140 പ്രചരണ കാംപെയിനുകളും എൽ എം ആർ എ ആദ്യത്തെ ഒമ്പത് മാസങ്ങളിൽ നടത്തി. പിടികൂടിയ 916 പേരെ നാട് കടത്തിയെന്നും, മറ്റുള്ളവരെ നിയമപരമായി ജോലി ചെയ്യുന്നവരാക്കി മാറ്റിയെന്നും എൽ എം ആർ എ അധികൃതർ വ്യക്തമാക്കി.

article-image

a

You might also like

Most Viewed