എക്സിബിഷൻ വേൾഡ് ബഹ്റൈൻ ഉദ്ഘാടനം ചെയ്തു

ബഹ്റൈനിലെ സാഖിറിൽ അന്താരാഷ്ട്ര തലത്തിലുള്ള പ്രദർശനങ്ങൾ നടത്തുന്നതിനായി നിർമ്മിച്ച എക്സിബിഷൻ വേൾഡ് ബഹ്റൈൻ എന്ന സമുച്ചയം പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ ടൂറിസം വികസനത്തിന് പുതിയ എക്സിബിഷൻ സെന്റർ വലിയ സംഭാവനകൾ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 95 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ പത്ത് എക്സിബിഷൻ ഹാളാണ് ഉള്ളത്.
നാലായിരം പേർക്ക് ഒന്നിച്ചിരിക്കാവുന്ന ഹാളും ഇവിടെയുണ്ട്. ബഹ്റൈൻ അന്താരാഷ്ട്ര സെർക്യൂട്ടിന്റെയും അൽ ദാന ആംഫി തിയറ്ററിന്റെയും സമീപത്തായി നിർമ്മിച്ചിരിക്കുന്ന എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ 95 മീറ്റിങ്ങ് ഹാളുകളുമുണ്ട്. 25 ഓളം റെസ്റ്റാറന്റകളും കഫേകളും സജ്ജീകരിച്ചിരിക്കുന്ന ഇവിടെ ഒരേസമയത്ത് 250 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്. ജ്വല്ലറി അറേബ്യ, സിറ്റി സ്കേപ്, സെന്റ് അറേബ്യ തുടങ്ങിയ പ്രദർശനങ്ങളും ഇവിടെ ആരംഭിച്ചിട്ടുണ്ട്.
a