കണ്ണൂർ സർഗവേദി ബഹ്റൈൻ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു


കണ്ണൂർ സർഗവേദി, ഓറ ആർട്സ് സെന്ററിന്റെ സഹകരണത്തോടെ കുട്ടികൾക്കായി നടത്തുന്ന ചിത്രരചന മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം  'ഗൾഫ്‌ മാധ്യമം' സീനിയർ റിപ്പോർട്ടർ സിജു ജോർജ്  നിർവഹിച്ചു.കണ്ണൂർ സർഗവേദി ഭാരവാഹികളായ അജിത്‌ കുമാർ, സാജുറാം, ഹേമന്ത് രത്നം, എ.പി.ജി. ബാബു, ബിജിത്ത്, ഫിറോസ്, ചന്ദ്രൻ, രമേശൻ, സുരേഷ്, ശശിധരൻ, ശശീന്ദ്രൻ, ഷാജി, മനോജ്‌ നമ്പ്യാർ, സി.വി. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

നവംബർ 25ന് രാവിലെ 9.30ന് ഓറ ആർട്സ് സെന്ററിൽ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഏഴു വയസ്സു വരെയുള്ള കുട്ടികൾ കളറിങ് വിഭാഗത്തിലും എട്ടു മുതൽ 12 വയസ്സു വരെയും 13 മുതൽ 16 വയസ്സു വരെയുമുള്ള കുട്ടികൾ പെൻസിൽ ഡ്രോയിങ് വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്  39694171 അല്ലെങ്കിൽ 33359897 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

a

You might also like

Most Viewed