ഇന്ത്യൻ സ്‌കൂൾ വാർഷിക കായികമേള സംഘടിപ്പിച്ചു

ഇന്ത്യൻ സ്‌കൂൾ വാർഷിക കായികമേളയിൽ ജെ.സി ബോസ് ഹൗസ് 387 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. സി.വി രാമൻ ഹൗസ് 378 പോയിന്റുമായി റണ്ണേഴ്‌സ് അപ്പായി. 304 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് മൂന്നാം സ്ഥാനവും 283 പോയിന്റുമായി ആര്യഭട്ട ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
ഇസ ടൗൺ കാമ്പസിൽ നടന്ന വർണ്ണാഭമായ പരിപാടിയിൽ റിഫ കാമ്പസുകളിലെ വിദ്യാർത്ഥികളും പങ്കെടുത്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധ റീം എന്നിവർ മുഖ്യാതിഥികളായിരുന്നു.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രേമലത എൻ.എസ്, മുഹമ്മദ് ഖുർഷിദ് ആലം, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ.ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ റിപ്പോർട്ട് അവതരിപ്പിച്ചു. സജി ആന്റണി നന്ദി പറഞ്ഞു.വിജയികൾക്ക് അറനൂറിലധികം മെഡലുകളും ട്രോഫികളും വിതരണം സമ്മാനിച്ചു.
ോ