പ്രതിഭ സാഹിത്യ ക്യാമ്പ് ഡിസംബർ 16, 17, 18 തിയ്യതികളിൽ


കലാ സാഹിത്യ സാംസ്ക്കാരിക ജീവകാരുണ്യ രംഗത്തെ ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ ബഹ്റൈൻ പ്രതിഭ അതിന്റെ മെംബർമാരും അല്ലാത്തവരുമായ ബഹ്റൈനിലെ സാഹിത്യ തല്പരരായ പ്രവാസികൾക്ക് വേണ്ടി ത്രിദിന സാഹിത്യ ക്യാമ്പ് ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എഡ്യൂക്കേഷൻ ഹാളിൽ നടത്തുന്നു. മീശ നോവൽ ഫെയിം വയലാർ അവാർഡ് ജേതാവ് എസ്.ഹരീഷ് മലയാളം അസിസ്റ്റന്റ് പ്രഫസർ : രാജേന്ദ്രൻ എടത്തുംകര (നോവൽ : കിളിമഞ്ചാരോ, ഞാനും ബുദ്ധനും ), പ്രഫസർ ,ഡോ.പി.പി.പ്രകാശ് (ദൈവം എന്ന ദുരന്ത നായകൻ, മറുവായന , സൗന്ദര്യവും രാഷ്ട്രീയവും,) ഡോ: ഖദീജ മുംതാസ് (ഡോക്ടർ ദൈവമല്ല , ബർസ - 2010 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും സാഹിത്യ അക്കാദമി മുൻ വൈസ് ചെയർ പേഴ്സൺ, എന്നിവർ ക്യാമ്പ് നയിക്കും.

ക്യാമ്പ് റജിസ്ട്രേഷൻ ഡിസംബർ 5 ന് അവസാനിക്കും . പങ്കെടുക്കാൻ താല്പര്യമുള്ളവർ,34345284, 39806291, 36537284 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ വിശദ വിവരം ലഭിക്കുന്നതാണെന്ന് സാഹിത്യ ക്യാമ്പ് ജനറൽ കൺവീനർ ബിനു മണ്ണിൽ, ജോയന്റ് കൺവീനർമാരായ ശ്രീജദാസ്, രാജേഷ് കോട്ടയം, സാഹിത്യവേദി ഇൻ ചാർജ് എൻ.കെ. അശോകൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

താഴെ ഉള്ള ലിങ്കിലൂടെയും ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് റജിസ്ട്രർ ചെയ്യാവുന്നതാണ്.
https://forms.gle/TzYf1AUDcPxBkQZF9

article-image

a

You might also like

Most Viewed