മാത്യൂസ് വാളക്കുഴിക്ക് ഒഐസിസി ദേശീയ കമ്മറ്റി യാത്രയപ്പ് നൽകി


നാൽപത്തിരണ്ട് വർഷത്തെ ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഒഐസിസി ദേശീയ കമ്മറ്റി സെക്രട്ടറി മാത്യൂസ് വാളക്കുഴിക്ക് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. മുൻ കെ പി സി സി പ്രസിഡന്റും, വടകര എം പി യുമായി കെ. മുരളീധരൻ മൊമെന്റോ നൽകി ആദരിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസിസ്സ് മാസ്റ്റർ,ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, കെ എം സി സി സെക്രട്ടറി കെ. പി. മുസ്തഫ, ബഷീർ അമ്പലായി തുടങ്ങിയവർ സംബന്ധിച്ചു.

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed