സ്തനാർബുദ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു


ബാബസൺ യൂനിലീവർ, മെഗാമാർട്ട്, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് എന്നിവയുമായി സഹകരിച്ച് സാറിലെ മെഗാമാർട്ടിൽ സ്തനാർബുദ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. മെഗാമാർട്ടിൽനിന്ന് യൂനിലീവർ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് സൗജന്യ സ്തനാർബുദ പരിശോധനക്ക് അവസരമൊരുക്കുകയായിരുന്നു കാമ്പയിന്റെ ലക്ഷ്യം.

ഗൈനക്കോളജിസ്റ്റ്, ജനറൽ സർജൻ, ജനറൽ ഫിസിഷ്യൻ കൺസൽട്ടേഷൻ, മാമോഗ്രാം എന്നിവക്കായി അൽ ഹിലാൽ 1000 കൂപ്പണുകൾ നൽകി. യൂനിലീവർ ബഹ്റൈൻ കൺട്രി മാനേജർ ഖാലിദ് ബറാബീ, അൽ ഹിലാൽ ഹെൽത്കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത്ചന്ദ്രൻ, ബാബുസാൻസ് ജനറൽ മാനേജർ അനിൽ നവാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.   

You might also like

Most Viewed