ഗ്ലോബൽ തികോടിയൻസ് ഫോറം "സേവാ പുരസ്കാരം" ഗംഗൻ തൃക്കരിപ്പൂരിന് സമ്മാനിച്ചു

ജീവകാരുണ്യ-സാന്ത്വന- സേവന മേഖലകളിൽ നിസ്വാർത്ഥ സേവനം ചെയ്യുന്നവർക്കായി കഴിഞ്ഞ നാല് വർഷങ്ങളിലായി ഗ്ലോബൽ തികോടിയൻസ് ഫോറം നൽകിവരുന്ന "സേവാ പുരസ്കാരം"കെ സി എ ഹാളിൽ നടന്ന തിക്കോടിക്കാരുടെ പൊന്നോണം പരിപാടിയിൽ വെച്ച് ഗംഗൻ തൃക്കരിപ്പൂരിന് ഗ്ലോബൽ ചെയർമാൻ രാധാകൃഷ്ണൻ എ കെ സമർപ്പിച്ചു.
പരിപാടിയിൽ സാംകുട്ടി പട്ടങ്കരി, സോമൻ ബേബി, കെ ടി സലീം, ബഷീർ അമ്പലായി, അസീൽ അബ്ദുറഹിമാൻ, ജമീല അബ്ദുറഹിമാൻ, മജീദ് തണൽ, ഗഫൂർ തിക്കോടി, അഫ്സൽ കളപ്പുരയിൽ, ചന്ദ്രൻ സി, ബിജു എൻ എന്നിവർ പങ്കെടുത്തു. ഉച്ചക്ക് ഓണസദ്യയോടെ ആരംഭിച്ച പരിപാടി രാത്രി വൈകി അംഗങ്ങളുടെയും കുടുംബങ്ങളുടെയും കലാപരിപാടികളോടെ അവസാനിച്ചു. പരിപാടിയിൽ ജിടിഎഫ് സർഗോത്സവം 2021 വിജയികൾക്കുള്ള മൊമെന്റുകളും കൈമാറി.
a
a