ബഹ്റൈൻ മുത്തപ്പ സേവാ സംഘത്തിന്റെ തിരുവപ്പന മഹോത്സവം പോസ്റ്റർ പ്രകാശനം നടന്നു

ബഹ്റൈൻ മുത്തപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 16,17 തീയതികളിൽ തിരുവപ്പന മഹോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നടന്ന പോസ്റ്റർ പ്രകാശന ചടങ്ങ് ബഹ്റിൻ കേരളീയ സമാജത്തിലെ ബാബുരാജ് ഹാളിൽ വച്ച് നടന്നു. ശ്രീ മുത്തപ്പൻ സേവാ സംഘത്തിന്റെ ജനറൽ സെക്രട്ടറി റിധിൻരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സുനേഷ് അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ കെ ജി ബാബുരാജൻ പോസ്റ്റർ പ്രകാശന കർമം നിർവഹിച്ചു. ബഹ്റിൻ കേരളീയ സമാജത്തിന്റെ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പരിപാടിയുടെ പാസ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രമുഖ സാമൂഹിക സാംസ്കാരിക അസോസിയേഷനുകളുടെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ എൻ ഒ രാജൻ, സുബൈർ കണ്ണൂർ, കെടി സലിം, ഫ്രാൻസിസ് കൈതാരത്ത്, ഗോപാലൻ, എം.ടി വിനോദ് , കെ.വി. പവിത്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ട്രഷറർ അരുൺകുമാർ നന്ദി രേഖപ്പെടുത്തി.
a