ബഹ്റൈൻ പ്രതിഭ 'ലഹരിമുക്ത സമൂഹം' ബോധവത്കരണ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു


ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ബഹ്റൈൻ പ്രതിഭയിൽ 'ലഹരിമുക്ത സമൂഹം' എന്ന പേരിൽ ബോധവത്കരണ ക്യാമ്പും സെമിനാറും നടത്തി. മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ മോഡറേറ്ററായ പരിപാടി പ്രവാസി ഗൈഡൻസ് ഫോറം ചെയർമാനും കൗൺസലിങ് വിദഗ്ധനുമായ ഡോ. ജോൺ പനക്കൽ ഉദ്ഘാടനം ചെയ്തു. 

ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. ആനന്ദ് ആർ. നായർ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കെ. ഗോപിനാഥ് മേനോൻ എന്നിവർ വിഷയാവതരണം നടത്തി. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രതാപ് പത്തേരി സ്വാഗതവും ഡോ. ശിവകീർത്തി നന്ദിയും പറഞ്ഞു. 

article-image

a

You might also like

  • Straight Forward

Most Viewed