കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ ഓണോത്സവം-22 സംഘടിപ്പിച്ചു

കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ ഓണോത്സവം-22 സംഘടിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾ ഉൾപ്പെടെ അണിനിരന്ന ഘോഷയാത്രയിൽ താലപ്പൊലിയേന്തിയ വനിതകളും മാവേലിയും പങ്കാളികളായി. പുലികളി, ചെണ്ടമേളം എന്നിവ ഘോഷയാത്രക്ക് മിഴിവേകി. തുടർന്ന് നടന്ന കലാപരിപാടികൾക്ക് എന്റർടെയിൻമെന്റ് സെക്രട്ടറി നിഖിൽ നേതൃത്വം നൽകി.
തിരുവാതിരക്കളി, കൈമുട്ടിക്കളി, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയവ അരങ്ങേറി. ഉദ്ഘാടനച്ചടങ്ങിൽ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, കെ.എം.സി.സി ജനറൽ സെക്രട്ടറി ഹസ്സൈനാർ കളത്തിങ്കൽ, ബഷീർ അമ്പലായി, കെ.ടി. സലീം, നിസാർ കൊല്ലം, മനോജ് വടകര, നാസർ മഞ്ചേരി, കെ.വി. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബേബി ഗണേഷ് സ്വാഗതവും പി.വി. സിദ്ദീഖ് നന്ദിയും പറഞ്ഞു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.