സ്താനാർബുദ ബോധവത്കരണ കാംപെയിൻ സംഘടിപ്പിച്ചു


അൽഹിലാൽ ഹെൽത്ത് ഗ്രൂപ്പിന്റെ സഹകരണത്തോടെ നാസ് കോർപ്പറേഷനും നാസ് ഗ്രൂപ്പും സംയുക്താമായി ജീവനക്കാർക്കായി സ്താനാർബുദ ബോധവത്കരണ കാംപെയിൻ സംഘടിപ്പിച്ചു. സൽമാബാദിലെ അൽ ഹിലാൽ ഓഡിറ്റോറയത്തിൽ വെച്ച് നടന്ന പരിപാടിയിൽ അമ്പതോളം പേർ പങ്കെടുത്തു. നാസ് കോർപ്പറേഷൻ സി ഇ ഒ ഷൗക്കി അൽ ഹാഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു. അൽഹിലാൽ ഹെൽത്ത് ഗ്രൂപ്പിന്റെ സി ഇ ഒ ഡോ ശരത്ത് ചന്ദ്രൻ പരിപാടിക്ക് ആശംസകൾ നേർന്നു.

article-image

നാസ് കൺസ്ട്രകഷ്ൻ ജനറൽ മാനേജർ നൈഗൽ ഹെക്ടർ, നാസ് കോർപ്പറേഷൻ സി എഫ് ഒ ബാസം സാമി അവാദി, നാസ് കോർപ്പറേഷൻ‍ എക്സിക്യുട്ടീവ് മാനേജർ അബ്ദുൽറഹ്മാൻ താക്കി, തുടങ്ങിയവരും പങ്കെടുത്തു. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ജനറൽ ഫിസിഷ്യൻ ഡോ പൃത്ഥിരാജ് സ്താനാർബുദത്തെ കുറിച്ച് വിശദീകരിച്ചു. പങ്കെടുത്തവർക്ക് സൗജന്യ മെഡിക്കൽ പരിശോധനയും ഉണ്ടായിരുന്നു. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed