മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന സുരേഷ്


മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മാനനഷ്ടക്കേസ് കൊടുക്കാൻ ശ്രീരാമകൃഷ്ണനെ സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്നയുടെ മറുപടി. സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കുന്നതായി ശ്രീരാമകൃഷ്ണൻ പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കേസ് കൊടുത്താൽ കൂടുതൽ തെളിവുകൾ കോടതിക്ക് മുന്നിൽ ഹാജരാക്കുമെന്നും സ്വപ്ന പറഞ്ഞു. സ്വപ്‌ന ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ നിഷേധിച്ച് ശ്രീരാമകൃഷ്ണൻ‍ നേരത്തേ രംഗത്തുവന്നിരുന്നു. ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റയ്ക്ക് ക്ഷണിച്ചെന്ന ആരോപണം തെറ്റാണെന്നു ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. 

അനാവശ്യമായ മെസേജുകൾ‍ അയച്ചിട്ടില്ല. സന്ദർശിക്കാൻ വരുന്നത് ആരായാലും, സ്ത്രീയായാലും പുരുഷനായാലും താൻ മോശമായി പെരുമാറിയിട്ടില്ല. പാര്‍ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

ുപതപരത

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed