ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക പ്രമോഷൻ ആരംഭിച്ച് ലുലു എക്സ്ചേഞ്ച്

പ്രമുഖ പണമിടപാട് സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ദീവാലിയോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി 'ദീവാലി ഗോൾഡൻ ഡിലൈറ്റ് ' എന്ന പേരിൽ പ്രത്യേക പ്രമോഷൻ ആരംഭിച്ചു. ഒക്ടോബർ 1 മുതൽ 31 വരെയുള്ള ക്യാമ്പെയിന്റെ ഭാഗമായി 10 ഭാഗ്യശാലികൾക്ക് 8 ഗ്രാം സ്വർണ്ണ നാണയം വീതമാണ് നൽകുന്നത്. ഇന്ത്യയിലേക്ക് ഒന്നിലധികം ട്രാൻസാക്ഷനുകൾ നടത്തുന്നവർക്കാണ് ക്യാമ്പെയിനിൽ പങ്കെടുക്കാനുള്ള യോഗ്യത. നവംബർ 6 ന് നടക്കുന്ന ലക്കി ഡ്രോയിലൂടെയാണ് 10 വിജയികളെ, തിരഞ്ഞെടുക്കുന്നത്.
ബ്രാഞ്ച് ട്രാൻസാക്ഷനും ലുലു മണി ആപ്പിലൂടെയുള്ള ട്രാൻസാക്ഷനും പ്രമോഷനിൽ ഒരു പോലെ പരിഗണിക്കുന്നതാണ്. ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കളുടെ സന്തോഷം ലക്ഷ്യമിട്ടുകൊണ്ട് ഒരുക്കുന്ന ഇതുപോലുള്ള പദ്ധതികളും ക്യാമ്പയിനുകളും അവരുടെ ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കം നൽകുവാനുള്ള സുവർണാവസരമാണെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടാസ് പറഞ്ഞു.
ുേപ