ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 63-മത് പെരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിച്ചു


ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 63-മത് പെരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. റവറണ്ട് ഫാദര്‍ ജോര്‍ജ്ജ് പൗലോസ് കോര്‍-എപ്പിസ്ക്കോപ്പ കൊടിയേറ്റ് കർമ്മം നിർവിഹിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ഒക്ടോബർ 9 വരെ നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഒക്ടോബര്‍ 3, 4, 6 തീയതികളില്‍ നടക്കുന്ന വചന ശുശ്രൂഷയ്ക്ക് കോട്ടയം വൈദീക സെമിനാരി അദ്ധ്യാപകനും മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റ്റിയുമായ റവ. ഫാദര്‍ ഡോ. തോമസ് വര്‍ഗ്ഗീസ് അമയില്‍ നേത്യത്വം നല്‍കും. ഒക്ടോബർ  7ന് വെള്ളിയാഴ്ച്ച രാവിലെ ദേവാലയത്തില്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയും വൈകിട്ട് 5.00 മണി മുതല്‍ ഇസാ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് പരിശുദ്ധ കാതോലിക്കാ ബാവായിക്ക് സ്വീകരണവും നല്‍കും.  ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക മത രാഷ്ടീയ മേലദ്ധ്യക്ഷന്മാര്‍ പരിപാടിയിൽ പങ്കെടുക്കും.ഒക്ടോബർ 8 ശനിയാഴ്ച്ച വൈകിട്ട് 6.30 മുതല്‍ സന്ധ്യ നമസ്ക്കാരം, പെരുന്നാള്‍ സന്ദേശം, പ്രദക്ഷണം, ആശീര്‍വാദം, കത്തീഡ്രല്‍ പുനഃരുദ്ധാരണ കമ്മിറ്റിയെ ആദരിക്കല്‍ എന്നിവയും നടക്കും.

ഒക്ടോബർ 9ന് ഞായറാഴ്ച്ച  വൈകിട്ട് 6.15 മുതല്‍ സന്ധ്യ നമസ്ക്കാരം, പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, കത്തീഡ്രലില്‍ ഈ വര്‍ഷം 25 വര്‍ഷം പൂര്‍ത്തിയാക്കിയവരേയും 10,12 ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്തമാക്കിയ കുഞ്ഞുങ്ങളേയും ആദരിക്കുന്ന ചടങ്ങ്, സുവനീര്‍ പ്രകാശനം, ശ്ലൈഹീക വാഴ്വ്, പെരുന്നാള്‍ കൊടിയിറക്ക് എന്നിവയും നടക്കുമെന്ന്‍ ഇടവക വികാരി റവ. ഫാദര്‍ പോള്‍ മാത്യൂ, സഹ വികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, കത്തീഡ്രല്‍ ട്രസ്റ്റി സാമുവേല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി എന്നിവര്‍ അറിയിച്ചു.

article-image

േബ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed