ഇന്ത്യൻ സോഷ്യൽ ഫോറം നൽകുന്ന അവാർഡിന് അർഹരായവരെ പ്രഖ്യാപ്പിച്ചു


സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം നൽകുന്ന അവാർഡിന് അർഹരായവരെ പ്രഖ്യാപ്പിച്ചു. വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ബിഹാർ സ്വദേശിയായ ഡോക്ടർ മുസ്‌തഫ റസാ റബ്ബാനി, സാമൂഹിക രംഗത്തെ മികച്ച പ്രവർത്തനത്തിന് കർണാടക സ്വദേശി ജവാദ് പാഷ, മാനുഷിക കാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് മലയാളികളായ സാബു ചിറമ്മൽ, ഫൈസൽ പറ്റാണ്ടി, മികച്ച എഴുത്തുകാരനായി തമിഴ്നാട് സ്വദേശിയായ അബ്ദുൽ ഖയ്യും, മികച്ച സംരംഭകനായി കർണാടക സ്വദേശി റിയാസ് ബികെ എന്നിവരെയാണ് തെരഞ്ഞെടുത്തത്. 

ഇന്ത്യൻ സോഷ്യൽ ഫോറം നടത്തി വരുന്ന സ്വാതന്ത്ര ദിന ആഘോഷങ്ങളുടെ സമാപന ദിവസമായ സെപ്റ്റംബർ 16ന് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് ഇവർക്കുള്ള പുരസ്‌കാരദാന ചടങ്ങ് നടക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ്‌ അലിഅക്ബറും  ജനറൽ സെക്രട്ടറി റെഫീഖ് അബ്ബാസും അറിയിച്ചു.

article-image

െു്

You might also like

  • Lulu Exchange
  • Straight Forward

Most Viewed