ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിക്കുന്നു


കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് വേണ്ടി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സ്പീക്ക് ഈസി എന്ന പേരിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിക്കുന്നു. വിദഗ്ധ പരിശീലനം നേടിയ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലാസ് ആഴ്ച്ചയിൽ രണ്ട് ദിവസമാണ് നടക്കുന്നത്. രണ്ട് മാസമാണ് കോഴ്സ് കാലാവധി. ഇംഗ്ലീഷിൽ അടിസ്ഥാന പരിജ്ഞാനവും സീനിയർ സെക്കൻഡറി സ്കൂൾ സെർട്ടിഫിക്കേറ്റുള്ളവർക്കും കോഴ്സിൽ ചേരാം. 

ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് പഠിതാക്കളെ തെരഞ്ഞെടുക്കുന്നത്. സെപ്തംബർ 30ന് ആരംഭിക്കുന്ന ക്ലാസിനായി അപക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 25 ആണ്. കൂടുതൽ വിവരങ്ങൾക്ക് 39257150 അല്ലെങ്കിൽ 38065021 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

മരസന

You might also like

  • Lulu Exchange
  • Straight Forward

Most Viewed