സ്വാഗതസംഘം രൂപീകരിച്ചു

പ്രവാസി വെൽഫയറിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30ന് മനാമ അൽ രജാ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന പ്രവാസി നൈറ്റ് മെഗാ മ്യൂസിക്കൽ ഇവൻ്റ് വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. മജീദ് തണൽ ചെയർമാനും അൻസാർ തയ്യിൽ ജനറൽ കൺവീനറും ആഷിക് എരുമേലി കൺവീനറുമായിട്ടുള്ള വിപുലമായ സ്വാഗതസംഘമാണ് പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്നത്.
ജനറൽ സെക്രട്ടറി സി എം മുഹമ്മദലി, അൻസാർ തയ്യിൽ, രാജീവ് നാവായിക്കുളം, ഇർശാദ് കോട്ടയം, ഹാഷിം റിഫ, മുഹമ്മദലി മലപ്പുറം എന്നിവർ സംസാരിച്ചു.
െുൂം