കെ.എം.സി.സി ബഹ്റൈൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ 2022−24 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

കെ.എം.സി.സി ബഹ്റൈൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ 2022−24 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം റിഡംഷൻ−22 എന്ന പേരിൽ സംഘടിപ്പിച്ചു. മനാമ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി ഹുസൈൻ സി മാണിക്കോത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് ഖലീൽ ആലംപാടി അദ്ധ്യക്ഷത വഹിച്ചു.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ, കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്ടിംഗ് ജനറൽ സെക്രട്ടറി ഒകെ കാസിം, ട്രഷറർ റസാഖ് മൂഴിക്കൽ, വൈസ് പ്രസിഡന്റുമാരായ സലീം തളങ്കര, ഷാഫി പാറക്കട്ട, അൽ ഹിലാൽ ഹോസ്പിറ്റൽ ചെയർമാൻ ലത്തീഫ് ഉപ്പള ഗേറ്റ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അനസ് പടന്നക്കാട് കമ്മിറ്റിയുടെ 2022−24 വർഷത്തേക്കുള്ള കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ട്രഷറർ അഷ്റഫ് അലി കണ്ടിഗ നന്ദി രേഖപ്പെടുത്തി.
െ്ും