കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചു

പരസ്പര സ്നേഹത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും കുടുംബ ബന്ധങ്ങൾ ദൃഢമാക്കാൻ പ്രവാസികൾ ശ്രമിക്കണമെന്ന് പ്രശസ്ത മോട്ടിവേറ്ററും ഫാമിലി കൗൺസിലിംഗ് വിദഗ്ദനുമായ ഡോ: സുലൈമാൻ മേൽപത്തൂർ പറഞ്ഞു. കെഎംസിസി ബഹ്‌റൈൻ മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇമ്പമുള്ള കുടുംബം എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തിയ കുടുംബ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ സുലൈമാൻ മേൽപ്പത്തൂരിന് ഷാൾ അണിയിച്ചു. കെഎംസിസി നേതാക്കളായ കുട്ടുസ മുണ്ടേരി, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, എ പി ഫൈസൽ, സലിം തളങ്കര, ഷാഫി പാറക്കട്ട, റഫീഖ് തോട്ടക്കര, എം എ റഹ്‌മാൻ, അസ്‌ലം വടകര, നിസാർ ഉസ്മാൻ, ഷാജഹാൻ സീനിയർ നേതാക്കളായ എസ്വി ജലീൽ, വി.എച്ച് അബ്ദുല്ല എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ കാസിം സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി കെ.പി മുസ്തഫ നന്ദിയും പറഞ്ഞു.
ോബ്േ