മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു


മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം  ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുഹറഖ് സായ്യാനി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. എംഎംഎസ് സർഗ്ഗവേദി, വനിതാ വേദി, മഞ്ചാടി ബാലവേദി, സഹൃദയ പയ്യന്നൂർ, ഐമാക് കൊച്ചിൻ കലാഭവനിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, എംസിഎംഎയുടെ കൈമുട്ടി പാട്ട്, മൊഞ്ചത്തീസ് അവതരിപ്പിച്ച ഒപ്പന  തുടങ്ങിയ പരിപാടികൾ അരങ്ങേറി. സാംസ്കാരിക സമ്മേളനത്തിൽ എംഎം എസ് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷത വഹിച്ചു. 

മുഹറഖ് മുൻസിപ്പൽ കൗൺസിലർ അഹ്മദ് അൽ മുഖ്വാവി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഓണാഘോഷ കമ്മറ്റി കൺവീനർ അനസ് റഹിം, എംഎംഎസ് മുഖ്യ രക്ഷാധികാരി എബ്രഹാം ജോൺ, സൽമാനിയ ഹോസ്പിറ്റൽ ഡോക്ടർ   മുഹമ്മദ്‌ സലിം ഭാട്ടി, എംഎംഎസ് ഉപദേശക സമിതിയംഗവും പ്രോഗ്രാം കൺവീണറും ആയ അൻവർ നിലമ്പൂർ, നിസ്സാർ കൊല്ലം, ട്രഷറർ ബാബു എം.കെ എന്നിവർ ആശംസകൾ നേർന്നു. സ്വാതന്ത്ര്യ ദിന ആഘോഷ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. സെക്രട്ടറി രജീഷ് പിസി നന്ദി പറഞ്ഞു.

article-image

ിപബഹര

You might also like

  • Lulu Exchange
  • Straight Forward

Most Viewed