പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ


പത്തനംതിട്ട സ്വദേശിയെ ബഹ്‌റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അടൂർ മണക്കാല സ്വദേശി സിജോ സാംകുട്ടി(28) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഹിദ്ദിലെ താമസ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. സെക്ക്യൂരി കോർ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും പ്രസവത്തെ തുടർന്ന് നാട്ടിൽ മരണപ്പെട്ടിരുന്നു.

മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റലേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു. പത്തനംതിട്ട പ്രവാസി അസോസിയേഷൻ അംഗമായിരുന്ന സിജോ മൂന്നു മാസം മുമ്പാണ് ബഹ്‌റൈനിൽ എത്തിയത്. ഒരു സഹോദരിയുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed