ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്


ഒരുകാലത്ത് സോഷ്യൽ മീഡിയ അടക്കിവാണിരുന്നത് ഫേസ്‌ബുക്ക് ആയിരുന്നു. ഇൻസ്റ്റഗ്രാമിന്റെയും ടിക്ടോകിന്റെയും കടന്നുവരവ് ഫേസ്‍ബുക്കിന് വെല്ലുവിളി ഉയർത്തിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മറിച്ചാണ്. ഫേസ്‌ബുക്ക് വിട്ടുപോകുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദക്ഷിണ കൊറിയയിലെ ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ എണ്ണം പ്രതിമാസ ഉപയോക്താക്കളിൽ 25 ശതമാനത്തിലധികം ഇടിവ് നേരിട്ടുവെന്നാണ് റിപ്പോർട്ട്.

2020 മേയിൽ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 1.48 കോടിയായിരുന്നു എന്നും കഴിഞ്ഞ മാസം ഇത് 1.1 കോടിയിലെത്തി എന്നുമാണ് പ്രാദേശിക ഡേറ്റാ ട്രാക്കർ ഐജിഎവർ‍ക്സിന്റെ ഡേറ്റാ അനാലിസിസ് യൂണിറ്റായ മൊബൈൽ ഇൻഡെക്‌സ് വ്യക്തമാക്കുന്നത്. ഗൂഗിളിന്റെയും ആപ്പിളിന്റെയും മൊബൈൽ ആപ് സ്റ്റോറുകളിൽ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്. 17 ശതമാനം ഇടിവാണ് ജൂലൈയിലെ കണക്കുകൾ പ്രകാരം കാണിക്കുന്നത്.

25നും 38നും ഇടയിൽ പ്രായമുള്ളവരിൽ ഫെയ്സ്ബുക്കിന്റെ ഉപയോഗ നിരക്ക് 2021ൽ 27 ശതമാനമായാണ് രേഖപ്പെടുത്തിയത്. 2017ൽ ഇത് 48.6 ശതമാനമായിരുന്നു എന്ന് കൊറിയ ഇൻഫർമേഷൻ സൊസൈറ്റി ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വൻ പ്രതിസന്ധിയാണ് ഫേസ്‌ബുക്ക് നേരിടാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഫേസ്‌ബുക്ക് പരസ്യങ്ങൾക്ക് എതിരെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed