ബഹ്‌റൈൻ നോർത്തേൺ ഗവർണർ ഷെൽട്ടർ സെന്ററുകൾ സന്ദർശിച്ചു; താമസക്കാർക്ക് മികച്ച സേവനം ഉറപ്പാക്കാൻ നിർദ്ദേശം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: നോർത്തേൺ ഗവർണറേറ്റ് ഗവർണർ ഹിസ് എക്സലൻസി ഹസ്സൻ അബ്ദുള്ള അൽ മദാനി ഗവർണറേറ്റിലെ വിവിധ ഷെൽട്ടർ സെന്ററുകളിൽ (അഭയകേന്ദ്രങ്ങൾ) സന്ദർശനം നടത്തി. ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ അബ്ദുള്ള അലി റാഷിദ് അൽ മാന്തറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഷെൽട്ടറുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനും താമസക്കാർക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ നേരിട്ട് കണ്ടറിയുന്നതിനുമായിരുന്നു സന്ദർശനം.

ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ പ്രൈമറി പ്രിപ്പറേറ്ററി സ്കൂൾ ഫോർ ബോയ്സ്, ഗാസി അൽ ഖുസൈബി സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് എന്നിവിടങ്ങളിലെ ഷെൽട്ടറുകളാണ് അദ്ദേഹം സന്ദർശിച്ചത്. കേന്ദ്രങ്ങളിലെ താമസക്കാർക്ക് സുഖപ്രദമായ അന്തരീക്ഷവും സമഗ്രമായ പരിചരണവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഗവർണർ ഊന്നിപ്പറഞ്ഞു. നിലവിൽ നൽകി വരുന്ന സേവനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

ആഭ്യന്തര മന്ത്രാലയം, വിവിധ സർക്കാർ ഏജൻസികൾ, സ്വകാര്യ മേഖല, വൊളന്റിയർമാർ എന്നിവർ ഷെൽട്ടറുകളുടെ സുഗമമായ പ്രവർത്തനത്തിനായി നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. എല്ലാവരും ഒരു ടീമായി പ്രവർത്തിക്കുന്നത് താമസക്കാർക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറുടെ സന്ദർശനത്തിനും താൽപ്പര്യത്തിനും ഷെൽട്ടർ സൂപ്പർവൈസർമാർ നന്ദി അറിയിക്കുകയും മികച്ച സേവനം തുടർന്നും ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

article-image

dgdgf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed