മഴക്കെടുതി: 193 പരാതികളിൽ 180 എണ്ണത്തിലും നടപടിയെടുത്ത് മനാമ ക്യാപിറ്റൽ മുനിസിപ്പാലിറ്റി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: തലസ്ഥാന ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടുകൾ നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ക്യാപിറ്റൽ മുനിസിപ്പാലിറ്റി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ലഭിച്ച 193 പരാതികളിൽ 180 എണ്ണത്തിലും ഉടനടി നടപടി സ്വീകരിച്ചതായി ക്യാപിറ്റൽ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ ആലിയ യൂസഫ് യഹ്യ അറിയിച്ചു.

ബാക്കിയുള്ള 13 സ്ഥലങ്ങളിലെ വെള്ളക്കെട്ട് എത്രയും വേഗം നീക്കം ചെയ്യുന്നതിനായി പ്രത്യേക സംഘം നിലവിൽ പ്രവർത്തിച്ചുവരികയാണ്. മുൻസിപ്പൽ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പൊതുജനങ്ങളുടെ പരാതികളിൽ സമയബന്ധിതമായി ഇടപെടുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് എഞ്ചിനീയർ ആലിയ വ്യക്തമാക്കി. സുരക്ഷിതവും സുസ്ഥിരവുമായ നഗര സാഹചര്യം ഉറപ്പാക്കാൻ ഫീൽഡ് ടീമുകൾ രാപ്പകൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

മഴക്കെടുതി ബാധിച്ച പ്രദേശങ്ങൾ ക്യാപിറ്റൽ ഗവർണറേറ്റ് ഉദ്യോഗസ്ഥരും കൗൺസിൽ അംഗങ്ങളും നേരിട്ട് സന്ദർശിച്ചു. വെള്ളം പമ്പ് ചെയ്ത് നീക്കുന്ന പ്രവർത്തനങ്ങൾ അവർ വിലയിരുത്തുകയും താമസക്കാരുമായി നേരിട്ട് സംസാരിച്ച് അവരുടെ പരാതികൾ കേൾക്കുകയും ചെയ്തു. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed