ബിഡികെ ബഹ്റൈൻ സ്നേഹസംഗമം ഒക്ടോബർ ഏഴിന് നടക്കും

ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ വാർഷികാഘോഷ സ്നേഹസംഗമം ഒക്ടോബർ ഏഴിന് ഇന്ത്യൻ ക്ലബിൽ നടക്കുമെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. ബഹ്‌റൈനിലെ അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ബാബ ഖലീൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ബി.ഡി.കെ ബഹ്‌റൈൻ രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ, ചെയർമാൻ കെ.ടി. സലിം, പ്രസിഡന്‍റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, സാമൂഹിക പ്രവർത്തകൻ എം.എച്ച്. സയ്ദ് അലി എന്നിവർ അദ്ദേഹത്തെ നേരിട്ട് സന്ദർശിച്ച് പരിപാടിയിലേക്ക് ക്ഷണിച്ചു.
പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഫാ. ജിനു പള്ളിപ്പാട്ടും പ്രവാസി ഭാരതീയ പുരസ്കാര ജേതാവും യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അഷ്‌റഫ് താമരശ്ശേരിയും സ്നേഹസംഗമത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഫാ. ജിനു പള്ളിപ്പാട്ടും പ്രവാസി ഭാരതീയ പുരസ്കാര ജേതാവും യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അഷ്‌റഫ് താമരശ്ശേരിയും സ്നേഹസംഗമത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.