ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേർസ് സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന വേനൽകാല ബോധവത്കരണ പരിപാടിയായ തേർസ്റ് -ക്വഞ്ചേഴ്സ് 2022ന്റെ ഭാഗമായി അഞ്ചാമത്തെ പ്രോഗ്രാം മനാമയിലെ  ഒരു വർക്ക്‌സൈറ്റിൽ വെച്ച് നടന്നു. അഞ്ഞൂറോളം തൊഴിലാളികൾക്കാണ് കുപ്പിവെള്ളം, പഴങ്ങൾ, ലാബാൻ തുടങ്ങിയവ വിതരണം ചെയ്തത്.

article-image

ഐസിആർഎഫ് അഡ്വൈസർ അരുൾദാസ് തോമസ്,  ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി നിഷ രംഗരാജൻ, അംഗങ്ങളായ  സിറാജ്, മുരളീകൃഷ്ണൻ, ക്ലിഫ്‌ഫോർഡ് കൊറിയ, ശിവദാസ്,  രാജീവൻ, ഹരി, ദാദാഭായ് കൺസ്ട്രക്ഷൻ പ്രൊജക്റ്റ് മാനേജർ ബെന്നി, സേഫ്റ്റി ഓഫീസർ ബിജു കുമാർ  എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. ഇത് തുടർച്ചയായ ഏഴാം വർഷമാണ് ബഹ്റൈനിലെ ബൊഹ്റ സമൂഹവുമായി സഹകരിച്ച് പരിപാടി നടക്കുന്നത്. 

You might also like

Most Viewed