ബഹ്റൈൻ കേരളീയ സമാജം രക്തദാന ക്യാമ്പ് ആഗസ്ത് 5ന് നടക്കും

ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി വിഭാഗവും നോർക്ക കമ്മിറ്റിയും ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി നടത്തുന്ന രക്തദാന ക്യാമ്പ് ആഗസ്റ്റ് 5ന് വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെ നടക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ സമാജം ബാബുരാജ് ഹാളിൽ വന്ന് അന്നേ ദിവസം രക്തം സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 33750999 അല്ലെങ്കിൽ 35320667 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.