പി.കെ. പവിത്രന് ജനതാ കൾച്ചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റി സ്വീകരണം നൽകി

എൽ.ജെ.ഡി നേതാവും മുൻ യുവ ജനതാ പ്രസിഡന്റും കോപ്പറേറ്റീവ് എപ്ലോയിസ് സംസ്ഥാന കമ്മറ്റി അംഗവും , ഓർക്കാട്ടേരി ലേബർ കോൺട്രാക്റ്റിങ്ങ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ പി.കെ. പവിത്രന് ജനതാ കൾച്ചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ പവിത്രന് ജനറൽ സെക്രട്ടറി നികേഷും മനോജ് വടകരയും ചേർന്ന് പൊന്നാട അണിയിച്ചു. ബഹ്റൈൻ ജെ.സി.സി യുടെ ഉപഹാരം പ്രസിഡണ്ട് നജീബ് കടലായി നൽകി.
യോഗത്തിൽ ചന്ദ്രൻ, പവിത്രൻ കളളിയിൽ, ടി.പി. വിനോദൻ , ദിനേശൻ, ഷൈജു. വി. പി. , സന്തോഷ് മേമുണ്ട എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ട് പി.കെ പവിത്രൻ സംസാരിച്ചു.