ജീവസ്പര്‍ശം ശിഹാബ് തങ്ങള്‍ സ്മാരകസമൂഹ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍  ജീവസ്പര്‍ശം ശിഹാബ് തങ്ങള്‍ സ്മാരക 37 ാമത് സമൂഹ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളുമടക്കം 140 പേരാണ് സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തത്.

article-image

രാവിലെ ഏഴ് മണിമുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു ക്യാമ്പ്. ക്യാംപിന്  കെഎംസിസി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ്  ഗഫൂർ  കൈപ്പമംഗലം,  ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ റസാഖ് മൂഴിക്കല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെപി മുസ്തഫ, വൈസ് പ്രസിഡന്റുമാരായ ശംസുദ്ധീന്‍ വെള്ളികുളങ്ങര, എപി ഫൈസല്‍, ജീവസ്പർശം ഇൻചാർജ് സലിം തളങ്കര, ഹെൽത് വിങ് ചെയർമാൻ ഷാഫി പാറക്കട്ട, ഉസ്മാന്‍ ടിപ്‌ടോപ്, സെക്രട്ടറിമാരായ റഫീഖ് തോട്ടക്കര, ഒകെ കാസിം, കെകെസി മുനീര്‍, ഷെരീഫ് വില്ല്യാപ്പള്ളി, നിസാര്‍ ഉസ്മാന്‍, അഷ്‌റഫ് കാട്ടിൽ പീടിക എന്നിവര്‍ നേതൃത്വം നല്‍കി. 

You might also like

Most Viewed