കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സഹായ ധനം കൈമാറി

എസ് എം എ രോഗ ബാധിതനായ പേരാമ്പ്ര പാലേരിയിലെ രണ്ടു വയസ്സുകാരൻ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വരൂപിച്ച സഹായ ധനം കൈമാറി. പത്തു ദിവസം കൊണ്ട് പത്ത് ലക്ഷം രൂപ എന്ന ലക്ഷ്യമാണ് പൂർത്തീകരിക്കാൻ കമ്മിറ്റിക്ക് കഴിഞ്ഞത്. പാണക്കാട് കൊടപ്പനക്കൽ വെച്ച് നടന്ന ചടങ്ങിൽ ഇവാൻ ചികിത്സ കമ്മിറ്റി രക്ഷാധികാരി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‍മാനും ജില്ലാ ജനറൽ സെക്രട്ടറി കെ കെ അഷ്‌റഫ് അഴിയൂരും ചേർന്ന് സഹായധനം കൈമാറി. കിഡ്നി രോഗികളായ രണ്ടു പേർക്ക് നൽകുന്ന ധനസഹായം ജില്ലാ സെക്രട്ടറി ഷാഹിർ ഉള്ള്യേരി മുനവ്വറലി തങ്ങൾക്ക് കൈമാറി.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ്, കെഎംസിസി സംസ്ഥാന സെക്രട്ടറിമാരായ അസ്‌ലം വടകര, ഷാജഹാൻ പരപ്പൻ പൊയിൽ ചികിത്സ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് അലി തങ്ങൾ ,ഇബ്രാഹിം പുതുശ്ശേരി, ആവള ഹമീദ്, ഇബ്രായികുട്ടി സി എച്ച്, പി.വി. മൻസൂർ, ഇബ്രാഹീം ഹസൻ പുറക്കാട്ടിരി, ഫദീല മൂസ ഹാജി, നൂറുദ്ദീൻ കെ.പി. തിരുവള്ളൂർ , ഉസ്മാൻ ഹൽവീൻ , ഹസ്സൻ കോയ എന്നിവർ സംബന്ധിച്ചു.