രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വെളിച്ചം വെളിയംങ്കോടിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൾ സെന്ററിലെ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. വെളിച്ചം വെളിയങ്കോട് സംഘിടിപ്പിക്കുന്ന ആറാമത്തെ രക്തദാനക്യാമ്പാണിത്. ബഹ്റൈൻ സമസ്ത അധ്യക്ഷൻ സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.