സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ ബഹ്റൈനിലെ സ്കൂളുകൾക്ക് മികച്ച നേട്ടം

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ ബഹ്റൈനിലെ സ്കൂളുകൾക്ക് മികച്ച നേട്ടം. കോവിഡ് ഉണ്ടാക്കിയ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് വിദ്യാർത്ഥികൾ മികച്ച വിജയം നേടിയത്. ഏറ്റവും വലിയ സ്കൂളായ ഇന്ത്യൻ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 97.44 ശതമാനം വിജയമാണ് നേടിയത്. 98.22 ശതമാനം മാർക്ക് നേടി അന്ന സജു മുല്ലപ്പള്ളി സ്കൂൾ ടോപ്പറായി. പത്താം ക്ലാസ് പരീക്ഷയിൽ 99.62 ശതമാനം വിജയമാണ് ഇന്ത്യൻ സ്കൂൾ നേടിയത്. 789 വിദ്യാർഥികൾ പരീക്ഷയെഴുതിയ സ്‌കൂളിൽ 21 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി.
പന്ത്രണ്ടാം തരം പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂൾ 97 ശതമാനം വിജയമാണ് നേടിയത്. സയൻസ് സ്ട്രീമിൽ 96.6 ശതമാനം മാർക്ക് നേടിയ എയ്ബെൽ രാജൻ വർഗീസ് സ്കൂൾ ടോപ്പറായി.
ഇബ്ൻ അൽ ഹൈത്തം സ്കൂളിൽ 98.29 ശതമാനം വിജയമാണ് പന്ത്രണ്ടാം ക്ലാസിൽ ഉണ്ടായത്. സയൻസ് സ്ട്രീമിൽ 96.20 മാർക്ക് നേടിയ അലോക് ആബിദ് മേലേത്തടത്തിൽ സ്കൂൾ ടോപ്പറായി.