കെ എം സി സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം നാളെ

കെ എം സി സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം "റിവൈവ് 22" എന്ന പേരിൽ നാളെ രാത്രി 7 മണിക്ക് മനാമ കെഎംസിസി ഹാളിൽ വെച്ച് നടക്കും. പ്രമുഖ വാഗ്മിയും യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷററുമായ എം എ സമദ് മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും . സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങൾ, ബഹ്‌റൈൻ ഒഐസിസി നേതാക്കൾ തുടങ്ങി ഉള്ള മത സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളുമായി സഹകരിച്ച അമദ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ പമ്പാവാസൻ, ഷൈൻ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ സി കെ അബ്ദുറഹ്മാൻ ഹാജി വല്ലപ്പുഴ എന്നിവരെ പരിപാടിയിൽ ആദരിക്കും.
പരിപാടിയോടനുബന്ധിച്ച് മാപ്പിളപ്പാട്ട് മത്സരവും ഉണ്ടായിരിക്കും. പരിപാടിയെ പറ്റി വിശദീകരിക്കാനായി വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ മുഖ്യപ്രായോജകരായ അലി യൂസഫ് എക്സ്ചേഞ്ച് ഡയറക്ടർ സൈദ് മഹദി അൽ യൂസഫ് , ജനറൽ മാനേജർ സുധേഷ് കുമാർ , കെഎംസിസി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര , പാലക്കാട് ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം , ജനറൽ സെക്രട്ടറി ഇൻമാസ് ബാബു പട്ടാമ്പി, ട്രഷറർ ഹാരിസ് വി വി തൃത്താല , ഓർഗനൈസിംഗ് സെക്രട്ടറി നൗഫൽ കെ പി പടിഞ്ഞാറങ്ങാടി, വൈസ് പ്രസിഡന്റുമാരായ നിസാമുദ്ധീൻ മാരായമംഗലം , ആഷിഖ് പത്തിൽ , സെക്രട്ടറി യഹ്‌യ വണ്ടും തറ, ജില്ലാ പ്രവർത്തക സമിതി അംഗം റാഷിദ് തൃത്താല തുടങ്ങിയവർ പങ്കെടുത്തു.