ബഹ്റൈനിൽ മെഡിക്കൽ രം​ഗത്തെ ലൈസൻസുകൾ പുതുക്കുവാനും പുതിയ അപേക്ഷകൾ നൽകുവാനും ഡിജിറ്റൽ സൗകര്യം


ബഹ്റൈനിലെ ആരോഗ്യമേഖലയിൽ ഡിജിറ്റൈലൈസേഷൻ നടപടികൾ ത്വരിതമാക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ ആരോഗ്യസേവനദാത്തകളുടെയും, മെഡിക്കൽ പ്രഫഷണലുകളുടെയും ലൈസൻസുകൾക്കുള്ള അപേക്ഷകൾ   ഓൺലൈനിലൂടെ നൽകാവുന്നതാണെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു. www. munshaat.nhra.bh എന്ന വൈബ് സൈറ്റിലൂടെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഡോക്ടർമാർ, നഴ്സിങ്ങ് ജോലി ചെയ്യുന്നവർ എന്നിവർക്ക് തങ്ങളുടെ പ്രൊഫഷണൽ ലൈസൻസ് പുതക്കാനും പുതിയ വെബ്സൈറ്റ് ഉപയോഗിച്ച് സാധിക്കും. എൻഎച്ച്ആർഎ ആസ്ഥാനത്ത് നേരിട്ട് പോകുന്നതിന് പകരം ഓൺലൈനിലൂടെ ലഭിക്കുന്ന ഈ സേവനം മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർ ഉപയോഗിക്കണമെന്ന് എൻഎച്ച്ആർഎ ചീഫ് എക്സിക്യുട്ടീവ് ഡോ മറിയം അൽ ജലാഹ്മ അറിയിച്ചു. 

You might also like

Most Viewed